തിരുവനന്തപുരം: കെൽട്രോണിന്റെ ആയുർവേദ കോളേജിനടുത്തുള്ള നോളഡ്ജ് സെന്ററിൽ ഇൻഡസ്ട്രിയൽ മേഖലയിൽ ആറ് മാസം ദൈർഘ്യമുള്ള പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഇൻഡസ്ട്രിയൽ ഓട്ടോമേഷൻ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി പാസ്സായവർക്കും നിലവിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാം. ഓൺലൈൻ ക്ലാസ്സുകളും ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക് കെൽട്രോൺ നോളഡ്ജ് സെന്റർ, റാം സമ്രാട് ബിൽഡിംഗ്, ആയുർവേദ കോളേജിന് എതിർവശം, ധർമ്മാലയം റോഡ്, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ ബന്ധപ്പെടണം. ഫോൺ: 0471-4062500, 8086691933.