ജലസേചന സംവിധാനം സബ്‌സിഡിയോടെ സ്ഥാപിക്കുന്നതിന് അപേക്ഷിക്കാം

22

നൂതന ജലസേചന രീതികൾ പ്രോൽസാഹിപ്പിക്കുക, ജല ഉപയോഗക്ഷമത വർദ്ധിപ്പിക്കുക, ഉയർന്ന ഉത്പാദനം ഉറപ്പുവരുത്തുക, ജലസേചനത്തോടൊപ്പം വളപ്രയോഗം നടപ്പിലാക്കുക, കർഷകരുടെ വരുമാനം ഉയർത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന പ്രധാന മന്ത്രി കൃഷി സിഞ്ചായി യോജന (PMKSY) പദ്ധതിയിലൂടെ സൂക്ഷ്മ ജലസേചന സംവിധാനങ്ങൾ കൃഷിയിടങ്ങളിൽ സബ്‌സിഡിയോടുകൂടി സ്ഥാപിക്കുന്നതിന് അപേക്ഷിക്കാം.

ചെറുകിട നാമമാത്ര കർഷകർക്ക് പദ്ധതി ചെലവിന്റെ അനുവദനീയ തുകയുടെ 80 ശതമാനവും മറ്റുള്ള കർഷകർക്ക് 70 ശതമാനവും പദ്ധതി നിബന്ധനകളോടെ ധനസഹായമായി ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ജില്ലകളിലെ കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയറുടെ കാര്യാലയവുമായോ അടുത്തുള്ള കൃഷിഭവനുമായോ ബന്ധപ്പെടണം.

NO COMMENTS