കേരളത്തിലെ ശാസ്ത്ര സാങ്കേതിക മേഖലകളിൽ ശ്രദ്ധേയമായ ഗവേഷണ നേട്ടങ്ങൾ കൈവരിച്ചിട്ടുള്ള യുവശാസ്ത്രജ്ഞരെ ആദരിക്കുന്നതിനായി കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ഏർപ്പെടുത്തിയ സംസ്ഥാന യുശാസ്ത്രജ്ഞ പുരസ്‌കാരത്തിന് അപേക്ഷിക്കാം.
ഇന്ത്യയിൽ ജനിച്ചു കേരളത്തിൽ ശാസ്ത്ര-സാങ്കേതിക മേഖലകളിൽ ഗവേഷണം നടത്തുന്ന 37 വയസ്സ് വരെയുള്ള യുവശാസ്ത്രജ്ഞർക്ക് 14 വിഭാഗങ്ങളിലായി ഈ പുരസ്‌കാരത്തിന് അപേക്ഷിക്കാം. ഗവേഷണ പുരസ്‌കാരങ്ങൾക്കുള്ള നാമനിർദേശങ്ങൾ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം നവംബർ 28 വരെ സമർപ്പിക്കാം.
പുരസ്‌കാര ജേതാക്കൾക്ക് 50,000 രൂപയും പ്രശസ്തിപത്രവും മുഖ്യമന്ത്രിയുടെ സ്വർണപ്പതക്കവും ലഭിക്കും. 50 ലക്ഷം രൂപയുടെ പ്രോജക്ട് ചെയ്യുവാനുള്ള അവസരവും ലഭിക്കും. നാമനിർദേശങ്ങൾ ഡയറക്ടർ, കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്‌നോളജി ആൻഡ് എൻവയോൺമെന്റ്, ശാസ്ത്രഭവൻ, പട്ടം, തിരുവനന്തപുരം-695 004 എന്ന വിലാസത്തിൽ അപേക്ഷിക്കാം. വെബ്‌സൈറ്റ് www.kscste.kerala.gov.in