തൊഴിലധിഷ്ഠിത കോഴ്‌സുകൾക്ക് അപേക്ഷിക്കാം

29

തിരുവനന്തപുരം : നെടുമങ്ങാട് ഗവൺമെന്റ് പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെല്ലിൽ ഹ്രസ്വകാല കോഴ്‌സായ ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെന്റ് മേക്കിങ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡി.സി.എ, ടാലി, ബ്യൂട്ടീഷ്യൻ, മൊബൈൽ ഫോൺ ടെക്‌നീഷ്യൻ കോഴ്‌സുകളിലും ഏതാനും സീറ്റുകൾ ഒഴിവുണ്ട്.

ബി.പി.എൽ, എസ്.സി, എസ്.ടി, ഒ.ബി.സി വിദ്യാർഥികൾക്ക് 50 ശതമാനം ഫീസ് ഇളവ് ലഭിക്കും. വിശദവിവരങ്ങൾക്ക്: 7559955644.

NO COMMENTS