കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് അപേക്ഷകർക്കും രക്ഷിതാക്കൾക്കും സൗകര്യപ്രദമായി സർക്കാർ ഐടി ഐകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. കോവിഡ് പശ്ചാത്തലത്തിൽ വീട്ടിലിരുന്ന് മൊബൈൽഫോണോ കമ്പ്യൂട്ടറോ ഉപയോഗിച്ചും അക്ഷയകേന്ദ്രങ്ങൾ മുഖേനയും അപേക്ഷിക്കാം.
ഓൺലൈനായി 100 രൂപ ഫീസടച്ച് ഒറ്റ അപേക്ഷയിൽ സംസ്ഥാനത്തെ 104 ഐടിഐകളിലെ 76 ഏകവത്സര/ദ്വിവത്സര, മെട്രിക്/നോൺമെട്രിക്, എഞ്ചിനീറിംഗ്/നോൺഎഞ്ചിനീറിംഗ് വിഭാഗങ്ങളിലെ കേന്ദ്രസർക്കാർ അംഗീകാരമുള്ള എൻ.സി.വി.ടി ട്രേഡുകൾ, സംസ്ഥാനസർക്കാർ അംഗീകാരമുള്ള എസ്.സി.വി.ടി ട്രേഡുകൾ, മികവിന്റെ കേന്ദ്രപരിധിയിൽ ഉൾപ്പെടുന്ന മൾട്ടിസ്‌കിൽ ക്ലസ്റ്റർകോഴ്സുകൾ എന്നിവയിൽ പ്രവേശനത്തിന് അപേക്ഷിക്കാം.
സെപ്റ്റംബർ 14 വരെ അപേക്ഷ https://itiadmissions.kerala.gov.in എന്ന ‘ജാലകം’ പോർട്ടൽ മുഖേന ഓൺലൈനായി സമർപ്പിക്കാം. പ്രവേശനവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസും ഓൺലൈനായി അപേക്ഷിക്കാനുള്ള മാർഗ്ഗനിർദ്ദേശങ്ങളും https://det.kerala.gov.in എന്ന വെബ്സൈറ്റിലും https://itiadmissions.kerala.gov.in എന്ന അഡ്മിഷൻ പോർട്ടലിലും ലഭ്യമാകും. അപേക്ഷസമർപ്പണം പൂർത്തിയാക്കിയാലും ലഭിക്കുന്ന യൂസർ ഐഡിയും പാസ്വേഡും ഉപയോഗിച്ച് അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതിവരെ സമർപ്പിച്ച അപേക്ഷയിൽ മാറ്റങ്ങൾ വരുത്താൻ അവസരമുണ്ട്.
അപേക്ഷ സംബന്ധിച്ച വിവരങ്ങൾ യഥാസമയം മൊബൈൽനമ്പരിൽ എസ്.എം.എസ് മുഖേന ലഭിക്കും.