കാസര്‍കോട് : ദേശീയ ക്ഷീരദിനാചരണത്തിന്റെ ഭാഗമായി നവംബര്‍ 25,26,27 തീയ്യതികളില്‍ പൊതുജനങ്ങള്‍ക്ക് മില്‍മ കാസര്‍കോട് ഡെയറി സന്ദര്‍ശിക്കാം. രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് പ്രവേശനം. മില്‍മ ഉത്പന്നങ്ങള്‍ ഡിസ്‌കൗണ്ട് നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് വാങ്ങാനും അവസരമുണ്ട്.