വിദ്യാർത്ഥികളിലെ ശാസ്ത്ര പ്രതിഭകളെ കണ്ടെത്തുന്നതിന് കേരള ഡെവലപ്പ്‌മെന്റ് ആന്റ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്‌ക്)സംഘടിപ്പിക്കുന്ന യങ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാം 2019-ൽ ഓൺലൈനായി (http://yip.kerala.gov.in/register-now/) അപേക്ഷിക്കുന്നതിനുള്ള തീയതി ജൂൺ 22 വരെ നീട്ടി. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷൻ ഓൺലൈനായി മാത്രം സ്വീകരിക്കും.
രജിസ്‌ട്രേഷൻ സമയത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ രണ്ട് ഫെസിലിറ്റേറ്റർമാരെ നാമനിർദ്ദേശം ചെയ്യണം. ഓൺലൈനായി രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളെ മാത്രമേ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തൂ. ഇവർക്ക് ഇന്നവേഷൻ കേന്ദ്രീകൃത സർക്കാർ പദ്ധതിയായ വൈഐപി-2019 യിൽ പങ്കെടുക്കാനും സ്‌കോളർഷിപ്പ് നേടാനുമുള്ള അവസരം ലഭിക്കും. വിദ്യാർത്ഥികളുടെ ആശയങ്ങൾ സാക്ഷാൽക്കരിക്കുന്നതിന് മെന്റർമാരുടെ സഹായം ലഭിക്കും. സംശയനിവാരണത്തിന്: 0471-2737877.