യുവതി ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ ; ഭര്‍ത്താവ് ഒളിവില്‍

18

തിരുവനന്തപുരം: തെന്നൂര്‍കോണം സ്വദേശി പ്രിന്‍സി(32)യാണ് ഭര്‍തൃഗൃഹത്തില്‍
മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് അന്തോണി ദാസ് (36) ഒളിവില്‍ പോയി.വിഴിഞ്ഞം കോട്ടപ്പുറം കരിമ്ബള്ളിക്കര ദില്‍ഷാ ഭവനിലാണ് സംഭവം.

ശനിയാഴ്ച രാത്രിയിലായിരുന്നു പ്രിന്‍സിയുടെ മൃതദേഹം കണ്ടെത്തിയത്. മകനാണ് പ്രിന്‍സിയുടെ മൃതദേഹം ആദ്യം കണ്ടത്.കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് പ്രിന്‍സി മക്കളുമായി സഹോദരിയുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.

സംഭവ ദിവസം അന്തോണി ഭാര്യയേയും മക്കളേയും തങ്ങളുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്നു. വീട്ടിലെത്തിയ ഉടന്‍ അന്തോണി കുട്ടികളെ കളിക്കാന്‍ പുറത്തേക്ക് പറഞ്ഞു വിടുകയും ചെയ്തു.

കളികഴിഞ്ഞ് വീട്ടിലെത്തിയ മകന്‍ അകത്തെ മുറിയില്‍ ജീവനില്ലാതെ കിടക്കുന്ന അമ്മയെയാണ് കണ്ടത്. ഉടന്‍ തന്നെ അടുത്ത് താമസിക്കുന്ന അച്ഛന്റെ മാതാവിനെയും അയല്‍വാസിയേയും വിവരമറിയിച്ചു.

പ്രിന്‍സിയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പി ച്ചെങ്കിലും മരിച്ചിരുന്നു. ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. സംഭവം നടന്ന രാത്രി യില്‍ കളി കഴിഞ്ഞ് തിരിച്ചെത്തിയ മകന്‍ വീട്ടില്‍ നിന്ന് അച്ഛന്‍ ഇറങ്ങിപ്പോകുന്നതായി കണ്ടുവെന്ന് പൊലീസിനോട് പറഞ്ഞു.

അന്തോണിസിനെ കണ്ടെത്തുന്നതിനായി വിശദമായ അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു.

NO COMMENTS

LEAVE A REPLY