തിരുവനന്തപുരം: വഞ്ചിയൂര്‍ സ്വദേശി സുനിലും (45), ചേര്‍ത്തല സ്വദേശിനിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ റൂബി ബാബു(35) എന്നിവരാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
റൂബി തൂങ്ങിമരിച്ചെന്നും താനും മരിക്കുകയാണെന്നും സുനില്‍ ഒരു സുഹൃത്തിനെ ഫോണില്‍ വിളിച്ചുപറഞ്ഞു. സുഹൃത്ത് ഉടന്‍തന്നെ ശ്രീകാര്യം പോലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു. പോലീസ് എത്തിയപ്പോള്‍ വീടിന്റെ വാതില്‍ അടഞ്ഞുകിടക്കുകയായിരുന്നു.
അകത്തു കടന്ന് നോക്കുമ്ബോള്‍ റൂബി ബാബുവിന്റെ മൃതദേഹം താഴത്തെ നിലയിലെ കിടപ്പുമുറിയിലെ കട്ടിലിലും സുനിലിനെ മുകളിലത്തെ നിലയിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. റൂബിയുടെ കഴുത്തിലെ കയര്‍ അറുത്തു മാറ്റിയിരുന്നു. ഇവര്‍ ഭാര്യാഭര്‍ത്താക്കന്മാരാണോയെന്നു പോലീസ് അന്വേഷിക്കുകയാണ്.പാങ്ങപ്പാറ കൈരളി നഗറില്‍ വാടകയ്ക്കു താമസിക്കുകയായിരുന്നു ഇവർ