2 കിലോ ഗ്രീന്‍ കഞ്ചാവും തോക്കുമായി അന്തര്‍ സംസ്ഥാന കഞ്ചാവ് വിതരണക്കാരനായ ചാലക്കുടി വെട്ടുകടവ് സ്വദേശി ചെലേക്കാട്ടു വീട്ടില്‍ സന്ദീപ് എന്ന ഗ്രീൻ സന്ദീപി (25) നെ ചാലക്കുടി എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ അശ്വിന്കുമാറിെന്റ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.
സാധാരണ ആന്ധ്രയില്‍നിന്ന് ലഭിക്കുന്ന കഞ്ചാവിനേക്കാള്‍ കൂടിയ വീര്യമുള്ളതാണ് ‘ഗ്രീന്‍ കഞ്ചാവ്. ആന്ധ്രപ്രദേശില്‍നിന്നു ലഭിക്കുന്ന കഞ്ചാവ് ഹാഷിഷ് ഓയില്‍ എടുത്തതിനു ശേഷം വരുന്നതാണ്. ഗ്രീന്‍ കഞ്ചാവ് തോട്ടത്തില്‍ നിന്നു നേരിട്ട് വെട്ടി ഉണക്കി പാക്ക് ചെയ്തു വരുന്നതാണ്. കിട്ടാന്‍ ഏറെ ബുദ്ധിമുട്ടുള്ള ഇതിന് വില കൂടുതലും ആവശ്യക്കാര്‍ ഏറെയുമാണ്. ഇത്തരത്തിലുള്ള കഞ്ചാവ് മാത്രം കൈകാര്യം ചെയ്യുന്നതുകൊണ്ട് ഇയാള്‍ വിതരണക്കാര്‍ക്കിടയില്‍ ഗ്രീന്‍ സന്ദീപ് എന്ന് കുപ്രസിദ്ധി ആര്‍ജിച്ചിട്ടുണ്ട്.
മാനിെന്റ തലയോട്ടി വിശദമായ അന്വേഷണത്തിനായി വനംവകുപ്പിന് കൈമാറി. പ്രതി കഞ്ചാവ് വിതരണത്തിന് പോകുമ്ബോള്‍ കൈവശം െവക്കുന്ന എയര്‍ പിസ്റ്റള്‍ ആണ് എക്സൈസ് പിടികൂടിയത്.അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ പ്രദീപ്, ഉദ്യോഗസ്ഥന്മാരായ കൃഷ്ണ പ്രസാദ്, ഷാജു, അനീസ് മുഹമ്മദ്, വിപിന്‍ രാജ്, രാജേന്ദ്രന്, ഷാജി, സിജി എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.
പ്രതിയുടെ വീട്ടില്‍ കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ച എക്സൈസ് സംഘം ചെന്നപ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെ അക്രമത്തിനു മുതിര്‍ന്ന പ്രതിയെ ബലപ്രയോഗത്തിലൂടെ പിടികൂടുകയായിരുന്നു. പ്രതിയുടെ കൈയില്‍നിന്ന് തോക്കും മാനിെന്റ തലയോട്ടിയും കണ്ടെടുത്തു.