ദേശീയ യൂത്ത് അത്‌ലറ്റിക്‌സ് ചാമ്ബ്യന്‍ഷിപ്പിന് തുടക്കം

189

ഹൈദരാബാദ്: 14ാമത് ദേശീയ യൂത്ത് അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന് ഇന്ന് തുടക്കം. ഒന്‍പതാം കിരീടം ലക്ഷ്യമിട്ടു കേരളം കളത്തിലിറങ്ങുമ്പോള്‍ ശക്തമായ വെല്ലുവിളിയുമായി ഹരിയാന, തമിഴ്‌നാട്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങള്‍ മത്സരച്ചൂട് ഉയര്‍ത്തും.
ആദ്യദിനം പെണ്‍കുട്ടികളുെട ലോങ്ജംപില്‍ ലിസ്ബത്ത് കരോളിന്‍ ജോസഫ്, നൂറു മീറ്ററില്‍ അപര്‍ണ റോയി, ആണ്‍കുട്ടികളുെട ഹൈജംപില്‍ കെ.എസ്. അനന്തു തുടങ്ങിയവര്‍ കേരളത്തിനായി ഇറങ്ങും. വരുംദിവസങ്ങളില്‍ പോള്‍വാള്‍ട്ട് താരം നിവ്യ ആന്റണി ഉള്‍പ്പെടെയുള്ളവര്‍ മത്സരിക്കും. ഓവറോള്‍ ജേതാക്കളായതിന് പുറമേ പെണ്‍കുട്ടികളിലും കേരളമാണ് നിലവിലെ ജേതാക്കള്‍. ആണ്‍കുട്ടികളില്‍ ഹരിയാനയും. 40 ഡിഗ്രി സെല്‍ഷ്യസിനു മുകളില്‍ പകല്‍ ചൂട് ഉയരുന്ന ഹൈദരാബാദില്‍ രാവിലെയും വൈകിട്ടുമായാണു മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 6.30നു തുടങ്ങുന്ന മത്സരങ്ങള്‍ ഒമ്പതരയോടെ അവസാനിപ്പിക്കും. പിന്നീട് വൈകിട്ട് അഞ്ചിനു മാത്രമാണു മത്സരങ്ങള്‍ പുനരാംരംഭിക്കുക. പെണ്‍കുട്ടികളുടെ വിഭാഗം 3000 മീറ്റര്‍ ഓട്ടത്തോടെ ആരംഭിക്കുന്ന ഇന്ന് ആകെ 10 ഫൈനലുകള്‍ നടത്തും. ചാംപ്യന്‍ഷിപ്പിലെ അതിവേഗക്കാരെ നിര്‍ണയിക്കുന്ന 100 മീറ്റര്‍ ഫൈനലുകളും ഇന്നു നടക്കും. തെലങ്കാന അത്‌ലറ്റിക്‌സ് അസോസിയേഷനാണ് (ടി.എ.എ) ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്. ചാംപ്യന്‍ഷിപ് 23ന് സമാപിക്കും.

NO COMMENTS

LEAVE A REPLY