തിരുവനന്തപുരത്ത് യുവാവിന് ക്രൂര മർദ്ദനം ; ബിയർ കുപ്പികൊണ്ട് തലയടിച്ചു പൊട്ടിച്ചു ; ചുറ്റിക കൊണ്ട് നട്ടെല്ലിൽ അടിച്ച് പരിക്കേൽപ്പിച്ചു ; മുറിവുകളിൽ മുളകുപൊടി തേച്ചു പിടിപ്പിച്ചു

45

തിരുവനന്തപുരം തിരുവല്ലത്ത് യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി ഏഴംഗസംഘം ക്രൂരമായി മർദിച്ചതായി പരാതി. ബിയർ കുപ്പികൊണ്ട് യുവാവിൻ്റെ തലയടിച്ചുപൊട്ടിച്ചു. ചുറ്റിക കൊണ്ട് നട്ടെല്ലിൽ അടിച്ച് പരിക്കേൽപ്പിച്ചു. പ്രതികരിച്ചതിനെ തുടർന്ന് യുവാവിൻ്റെ തലയിലും മുഖത്തും അടിയേറ്റുണ്ടായ മുറിവുകളിൽ സംഘം മുളകുപൊടി തേച്ചു പിടിപ്പിച്ചു.

മുഖത്ത് കുപ്പികൊണ്ടിടിച്ചതിനെ തുടർന്ന് പല്ലുകൾ രണ്ടെണ്ണം പൊട്ടി. മർദ്ദിച്ചവശനാക്കിയ യുവാവിനെ മലർത്തികിടത്തി കണ്ണിൽ പശയുമൊഴിച്ചു. മുറിവിൽ മുളകുപൊടിവിതറി യതിൻ്റെ വേദനയിൽ നിലവിളിച്ച യുവാവിനെ സംഘത്തിലുളളവർ വീണ്ടും ചവിട്ടിയും ഇടിച്ചും മർദിച്ചുവെന്നുമാണ് പരാതി. മർദനമേറ്റ യുവാവ് ചികിത്സയിലാണുള്ളത്.

എതിർചേരിയിലുള്ളവരുമായി ബന്ധം സ്ഥാപിച്ചുവെന്ന് ആരോപിച്ചായിരുന്നു ക്രൂരമർദന മെന്ന് പരാതിയിൽ പറയുന്നു. തിരുവല്ലം ജാനകി കല്യാണ മണ്ഡപത്തിന് സമീപം വാടക യ്ക്കു താമസിക്കുന്ന ആഷിക് യുവാവിനെയാണ് ഏഴംഗ സംഘം തട്ടിക്കൊണ്ടു പോയതെന്ന് പോലീസ് പറഞ്ഞു. മർദിച്ച സംഘത്തിലുണ്ടായിരുന്ന് മനു, ധനീഷ്, ചന്തു, റഫീക് എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്ക് ഒപ്പമുണ്ടായിരുന്ന മൂന്നുപേരെക്കുറിച്ച് പോലീസ് അന്വേഷിക്കുകയാണ്. പ്രതികൾ ഒളിവിലാണെന്നും പോലീസ് അറിയിച്ചു.

ഞായറാഴ്ച‌ വൈകിട്ട് നാലോടെ വണ്ടിത്തടം ശിവൻകോവിലിന് സമീപത്തുണ്ടായിരുന്ന ആഷിക്കിനെ സുഹൃത്തുക്കളായ നാലുപേരും ഇവർക്കൊപ്പമുണ്ടായിരുന്നു മൂന്നുപേരു മടക്കം ഏഴുപേരാണ് കാറിൽ കയറി കാട്ടാക്കട ഭാഗത്തുള്ള വീട്ടിലെത്തിച്ച് ക്രൂരമായി മർദിച്ചതെന്ന് ആഷിക് പോലീസിന് മൊഴി നൽകിയിട്ടുണ്ട്.

എതിർചേരിയിലുള്ളവരോട് കൂട്ടുകൂടി തങ്ങളെ സ്കെച്ചിടാറായോ എന്ന് ആകോശിച്ചാ യിരുന്നു സംഘം യുവാവിനെ മർദിച്ച് അവശനാക്കിയത്. കണ്ണിൽ പശയൊഴിച്ചശേഷം വീണ്ടും കാറിൽ കയറി തിരുവല്ലം വാഴമുട്ടത്തിനടുത്ത് എത്തിച്ചശേഷം റോഡിലേക്ക് തള്ളിയിട്ടു. സംഭവത്തെക്കുറിച്ച് പുറത്തറിയിച്ചാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാ യിരുന്നു സംഘം കടന്നുകളഞ്ഞത്.

പ്രതികൾക്കായി ഊർജിത അന്വേഷണം നടത്തുകയാണെന്ന് തിരുവല്ലം എസ്.ഐ. തോമസ് ഹീറ്റസ് പറഞ്ഞു .

NO COMMENTS

LEAVE A REPLY