vieo courtesy : asianet
കണ്ണൂര്‍: പയ്യന്നൂരില്‍ ടൗണ്‍ കോര്‍പ്പറേറ്റീവ് ബാങ്കിലെ നിയമനങ്ങളില്‍ അഴിമതി ആരോപിച്ച് സമരം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തരുടെ മര്‍ദനം. സ്ത്രീകളുള്‍പ്പെടുന്ന സമരക്കാരെയാണ് ബാങ്ക് ജീവനക്കാരും കോണ്‍ഗ്രസ് പ്രവര്‍ത്തരും ചേര്‍ന്ന് മര്‍ദിച്ചത്. കോണ്‍ഗ്രസ് നേതൃത്വത്തിലുളള ഭരണസമിതിയാണ് ബാങ്ക് ഭരിക്കുന്നത്.