കോഴിക്കോട്: വഴിതെറ്റിയ സമരക്കാര്‍ അറസ്റ്റിലായി. റേഷന്‍ വിതരണ പ്രശ്നത്തില്‍ കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസിലേക്ക് ധര്‍ണ്ണ നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പുലിവാല് പിടിച്ചത്. സപ്ലൈ ഓഫീസ് എന്ന് ധരിച്ച് സിവില്‍ സ്റ്റേഷന്‍ മന്ദിരത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കോടതി മുറികളിലേക്കാണ് ഇവര്‍ ഇരച്ചുകയറിയത്. ലേബര്‍ കോടതി മുറിയിലേക്കും ഉപഭോക്തൃ കോടതിയിലേക്കുമാണ് ഇവര്‍ മാറിക്കയറിയത്. കോടതി നടക്കുന്ന സമയത്ത് അകത്തുകയറിയ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു. റേഷന്‍ അര്‍ഹതപ്പെട്ടവര്‍ക്ക് നിഷേധിക്കരുതെന്ന് ആവശ്യപ്പെട്ടായിരുന്നു യൂത്ത് കോണ്‍ഗ്രസ് ധര്‍ണ്ണ.