തിരുവനന്തപുരം : കായല്‍ കൈയേറിയ വിഷയത്തില്‍ ആരോപണം നേരിടുന്ന ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരുവനന്തപുരത്തെ വസതിയിലേക്ക് മാര്‍ച്ച് നടത്തി.സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസിന്റെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. അരമണിക്കൂറോളം നീണ്ട പ്രതിഷേധത്തിനൊടുവില്‍ പ്രവര്‍ത്തകരെ പോലീസ് നീക്കം ചെയ്തു. പൊലീസും പ്രവര്‍ത്തകരും ഉന്തും തള്ളുമുണ്ടായി. സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് അടക്കമുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. വീടിന് മുന്നില്‍ കനത്ത പൊലീസ് സുരക്ഷ തുടരുകയാണ്.