മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതിന് അറസ്റ്റിലായ യുത്ത്കോൺഗ്രസ് പ്രവർത്തകർക്ക് ജാമ്യം

53

കൊച്ചി : മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതിന് അറസ്റ്റിലായ യുത്ത്കോൺഗ്രസ് പ്രവർത്തകർക്ക് ഇന്നു പുലർച്ചെ 1.55ന് ജാമ്യം അനുവദിച്ചു. കരിങ്കൊടി കാട്ടിയ ഏഴു പ്രവർത്തകരെയാണു പൊലീസ് കസ്‌റ്റഡിയിൽ എടുത്തത്. ഇതോടെ പ്രവർത്തകരെ വിട്ട യക്കണം എന്നാവശ്യപ്പെട്ട് ഉപരോധം തുടങ്ങി. ജനപ്രതിനിധികളുൾപ്പെടെയുള്ളവർ സമരം നടത്തുന്നതിനിടെ, പ്രവർത്തകർ സ്റേഷ നുള്ളിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. ഇതോടെ ചെറിയ തോതിൽ സംഘർഷമുണ്ടായി. പ്രവർത്തകർ സ്‌റ്റേഷനു മുന്നിൽ മുഖ്യമന്ത്രി യുടെ കോലവും കത്തിച്ചു.

ഹൈബി ഈഡൻ എംപി, എംഎൽഎമാരായ ടി.ജെ. വിനോദ്, ഉമ തോമസ്, അൻവർ സാദത്ത്, ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ്, ദീപ്‌തി മേരി വർഗീസ്, അബ്‌ദുൾ മുത്തലിബ്, രാജു പി.നായർ, വി.കെ.മിനിമോൾ, അബിൻ വർക്കി തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രവർത്തകർ സ്‌റ്റേഷന്റെ കവാടത്തിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. സംഭവമറിഞ്ഞു കൂടുതൽ പ്രവർത്തകരെത്തി പാലാരിവട്ടം ജംക്‌ഷനിൽ റോഡ് ഉപരോധിച്ചു. രണ്ടു മണിക്കൂറോളം വാഹനഗതാഗതവും തടസ്സപ്പെട്ടു. കെഎസ്ആർടിസി ബസുകൾ ഉൾപ്പെടെ വഴിയിൽ കുടുങ്ങി. ഗതാഗതക്കുരുക്കിൽ വലഞ്ഞ യാത്രക്കാരും സമരക്കാരും തമ്മിൽ ഇതിനിടെ വാക്കേറ്റവും സംഘർഷവു മുണ്ടായി.

എസിപി പി.രാജ്‌കുമാർ സ്‌ഥലത്തെത്തി സമരക്കാരുമായി സംസാരിച്ചെങ്കിലും പ്രതിഷേധം അവസാനിപ്പിക്കാൻ തയാറായില്ല. സിറ്റി പൊലീസ് കമ്മിഷണറും ഡിസിപിയും സ്‌ഥലത്തെത്തണമെന്ന നിലപാടിലാണു സമരക്കാർ. ജാമ്യം നൽകാമെന്നു പൊലീസ് അറിയിച്ചതനുസരിച്ചു ജാമ്യക്കാരുമായി ‌സ്റ്റേഷനിലെത്തിയപ്പോഴാണ് എസ്എച്ച്ഒ പുതിയ കേസ് റജിസ്റ്റ‌ർ ചെയ്തതെന്നു നേതാക്കൾ ആരോപിച്ചു. പ്രവർത്തകർ ജാമ്യത്തിൽ ഇറങ്ങിയ ശേഷമേ സ്‌റ്റേഷൻ ഉപരോധം അവസാനിപ്പിക്കു എന്ന നിലപാടിൽ നേതാക്കളും പ്രവർത്തകരും ഉറച്ചു നിന്നതോടെ പൊലീസ് പ്രതിരോധത്തിലാവുകയായിരുന്നു.

യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തതിൽ പ്രതിഷേധിച്ചു പാലാരിവട്ടം പൊലീസ് ‌സ്റ്റേഷനിലും ജംക്‌ഷനിലും കോൺഗ്രസ് ഉപരോധം പുലർച്ചെ രണ്ടുവരെ നീണ്ടു. ഒടുവിൽ രണ്ടു മണിയോടെയാണു സമരം അവസാനി പ്പിച്ചത്. പ്രതിഷേധം കനത്തതോടെ അറസ്‌റ്റിലായ വരെ വൈദ്യപരിശോധനയ്ക്കു ശേഷം മജിസ്ട്രേട്ടിനു മുന്നിൽ പൊലീസ് ഹാജരാക്കി. പ്രവർത്ത കർക്കു ജാമ്യം ലഭിച്ചതോടെയാണു ജനപ്രതിനിധികൾ അടക്ക മുള്ളവർ പൊലീസ് സ്റ്റേഷൻ ഉപരോധം അവസാനിപ്പിച്ചത്.

NO COMMENTS

LEAVE A REPLY