തൃശൂർ : അന്താരാഷ്ട്ര യുവജനദിനവാരാചരണത്തിൻറെ ഭാഗമായി നെഹ്റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ പ്രബന്ധ രചന, കവിത രചന, ചെറുകഥ രചന, പോസ്റ്റർ രചന, പ്രോമോ വീഡിയോ നിർമ്മാണം എന്നിവയിൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ‘ശുചിത്യം വികസനത്തിന്റെ ദിശാ സൂചിക – ഇന്ത്യൻ പശ്ചാത്തലത്തിൽ ‘ എന്നതാണ് വിഷയത്തിൽ പ്രബന്ധവിഷയം. 20 പുറത്തിൽ കവിയാതെ എ4 പേജിന്റെ ഒരു പുറം മാത്രം എഴുതിയ പ്രബന്ധങ്ങൾ അയ്ക്കുക. ‘ശുചിത്യം’ എന്ന ദിശാ സൂചികയിൽ തയാറാക്കിയ അമ്പതു വരികളിൽ കവിയാത്ത മലയാള കവിതകൾ ക്ഷണിച്ചു.
യുവത്യം നേരിടുന്ന സമകാലിക സമസ്യകളിലേക് വിരൽ ചൂണ്ടുന്നതോ, തൊഴിൽ, ശുചിത്യം, നൈപുണ്യം, സമകാലിക സാമൂഹിക സമാധാനം, വികസനം, എന്നി ദിശകളിൽ പ്രേരണ നല്കുന്നതോ ആയ, നാല് പുറത്തിൽ കവിയാത്ത, വിഷയങ്ങളിൽ ചെറുകഥകൾ ക്ഷണിക്കുന്നു. പോസ്റ്റർ രചന മത്സരത്തിൽ ‘ശുദ്ധജല സംരക്ഷണം’ എന്ന വിഷയത്തിൽ എ3 വലുപ്പത്തിലുള്ള വാട്ടർ കളറിൽ വരച്ച ചിത്രങ്ങൾ അയ്ക്കുക. ജോബ് പ്രൊഫൈൽ വീഡിയോ ചലഞ്ച് – 2019 തൊഴിലിനെയും മാനവിക മൂല്യങ്ങളുടെയും അധ്വാനത്തിന്റെയും മഹത്വം പ്രതിപാദിക്കുന്ന രണ്ട് മിനിറ്റ് മാത്രം ദൈർഘ്യമുള്ള, മലയാളം/ഇംഗ്ലീഷ് വീഡിയോ ഒറ്റയ്‌ക്കോ പത്തുപേരിൽ കവിയാത്ത ടീമായോ dyc.thrissur@gmail.com എന്ന ഇമെയിൽ ഐഡിയിൽ ബയോഡാറ്റ സഹിതം അയക്കുക.
വീഡിയോയുടെ ഒടുവിൽ ഒരു ഗ്യാപ്പ് ഇട്ടശേഷം സ്വയം പരിചയപ്പെടുത്തുന്ന വീഡിയോ തിരിച്ചറിയാൻ സഹായകമാകും. സൃഷ്ടികൾ അയ്‌ക്കേണ്ട അവസാന തീയതി ആഗസ്റ്റ് ഒൻപത്. വിജയികൾക്ക് അന്തർദേശീയ യുവജന വാരാഘോഷത്തോടനുബന്ധിച്ച് ആഗസ്റ്റ് 14 ന് തൃശ്ശൂരിൽ സമ്മാനങ്ങൾ വിതരണം ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് നെഹ്‌റു യുവകേന്ദ്രയുടെ ജില്ലാ യൂത്ത് കോ-ഓർഡിനേറ്ററുമായി ബന്ധപ്പെടുക. ഫോൺ: 0487-2360355, 7012393973, 9495217357.