തൃപ്പൂണിത്തുറയില്‍ യുവാവ് മരിച്ച സംഭവം ; ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു.

31

കൊച്ചി: തൃപ്പൂണിത്തുറയില്‍ ബൈക്കപകടത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ എറണാകുളം ജില്ലാ പാലം വിഭാഗം എക്‌സി ക്യുട്ടീവ് എഞ്ചിനീയര്‍, അസി.എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍, അസി.എഞ്ചിനീയര്‍, ഓവര്‍സിയര്‍ എന്നിവരെ അന്വേഷണ വിധേയ മമായി സസ്‌പെന്‍ഡ് ചെയ്തു.

പുതിയകാവ് ഭാഗത്തുനിന്ന് ബൈക്കിൽ പുലർച്ചെ വന്ന എരൂർ സ്വദേശികളായ വിഷ്ണു ആദർശ് എന്നീ രണ്ട് യുവാക്കളാണ് അപകട ത്തിൽപ്പെട്ടത്. ഇതിൽ വിഷ്ണു മരിച്ചു. ഈ പാലത്തിന്റെ ഭാഗത്ത് വേണ്ട രീതിയിൽ സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതിരുന്നതാണ് അപകടത്തിന് കാരണമായതെന്നാണ് പരക്കെ ആക്ഷേപം. തൊട്ടു സമീപത്തുതന്നെയാണ് പോലീസ് സ്റ്റേഷനും, രണ്ട് ടാർ വി റോഡിൽ വെച്ചിട്ടുണ്ടാകും എന്നതൊഴി ച്ചാൽ ഇവിടെ മറ്റൊന്നുമില്ല. റോഡിനും പാലത്തിനും ഇടയിൽ വലിയ ഗർത്തമാണ്. ഇതറിയാതെ വന്നതാകാം യുവാക്കൾ അപകടത്തിൽപ്പെടാൻ കാരണമെന്ന് പറയുന്നു.

പാലം പണി കരാറുകാരനെതിരെ പോലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഉദ്യോഗസ്ഥര്‍ ക്കെതിരെയും നടപടിയെടു ത്തിരിക്കുന്നത്. അധികൃതരുടെയും കരാറുകാരന്റെയും അനാസ്ഥ ഒന്നു കൊണ്ടു മാത്രമാണ് തൃപ്പൂണിത്തുറ മാര്‍ക്കറ്റ് റോഡില്‍ നിര്‍മാണത്തിലിരിക്കുന്ന പാലത്തില്‍ ബൈക്കിടിച്ച് വിഷ്ണു എന്ന യുവാവിന് ദാരുണാന്ത്യം സംഭവിച്ചു എന്നാണ് പരാതി

ചീഫ് എഞ്ചിനീയറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പൊതുമാരമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്യോഗസ്ഥ ര്‍ക്കെതിരെ നടപടി.ഉത്തരവിട്ടത്. സംഭവത്തില്‍ കേസെടുക്കാനും മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. ..

NO COMMENTS