യുവാവ് വീട്ടുവളപ്പിലെ കിണറ്റില്‍ വീണ് മരിച്ചു

248

കാസര്‍കോട് : യുവാവ് വീട്ടുവളപ്പിലെ കിണറ്റില്‍ വീണ് മരിച്ചു. പഴയ ചൂരി ചെറിയ പള്ളിക്ക് സമീപം അബ്ബാസ് മുസ്ലിയാരുടെ മകന്‍ അബ്ദുര്‍ റഹ് മാന്‍ സവാദ് (23) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം 6.30 മണിയോടെ സംഭവം. വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സ് ഉടന്‍ തന്നെ സവാദിനെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഖദീജയാണ് മാതാവ്. സഹോദരങ്ങള്‍: മുഹമ്മദ് സാദിഖ്, ഫാത്വിമത്ത് തഹ്‌സിയ, ആഇശത്ത് ഫസ്‌നിയ. ഉമ്മു ഹബീബ.

NO COMMENTS

LEAVE A REPLY