യൂത്ത് ലീഡർഷിപ്പ് അക്കാദമിയുടെ പ്രിസം പദ്ധതിക്കു തുടക്കം

20

കലാലയങ്ങളും തൊഴിലിടങ്ങളും കൂടുതൽ ഇൻക്ലൂസിവ് ആക്കുക എന്ന ലക്ഷ്യത്തോടെ കേരള യൂത്ത് ലീഡർഷിപ്പ് അക്കാദമി ആരംഭിക്കുന്ന പ്രിസം പദ്ധതിയുടെ ഉദ്ഘാടനം മാർച്ച് 09 നു സ്പീക്കർ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. രാവിലെ 11 നു കാഞ്ഞിരംകുളം കുഞ്ഞുകൃഷ്ണൻ നാടാർ മെമ്മോറിയൽ ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ നടക്കുന്ന ചടങ്ങിൽ എം. വിൻസന്റ് എം.എൽ.എ. അധ്യക്ഷത വഹിക്കും. പദ്ധതിയുടെ ഭാഗമായി കലാലയങ്ങളിൽ സ്ഥാപിക്കുന്ന ഇൻക്ലൂഷൻ സെല്ലിന്റെ ഉദ്ഘാടനവും ചടങ്ങിൽ നടക്കും.

ശാരീരികവും മാനസികവുമായ ഭിന്നശേഷിമൂലവും പ്രശ്നങ്ങൾ മൂലവും മുഖ്യധാരയിൽനിന്നു മാറ്റിനിർത്തപ്പെടുന്ന വിദ്യാർഥികൾക്കു കോളജ് ക്യാംപസുകളിൽ അവരായി ജിവിക്കാനുള്ള സ്വാതന്ത്ര്യം ഉറപ്പാക്കൽ, ഇവരെ തൊഴിൽ ചെയ്യാൻ പ്രാപ്തരായി ക്യാംപസുകളിൽ നിന്നു കോഴ്സ് പൂർത്തിയാക്കുന്നതിനുള്ള സാഹചര്യമൊരുക്കൽ, തൊഴിലിടങ്ങൾ കൂടുതൽ ഇൻക്ലൂസിവ് ആക്കുന്നതിനുള്ള ഇടപെടലുകൾ നടത്തൽ, ഇൻക്ലൂസിവ് സെല്ലിന്റെ ഭാഗമാകുന്ന വിദ്യാർഥികൾക്കു തൊഴിൽ ലഭ്യമാക്കൽ, നാട്ടിലെ സാധാരണ തൊഴിലിടങ്ങൾ ഇൻക്ലൂസിവ് ആക്കുകയും പരമ്പരാഗത തൊഴിൽ സംവിധാനത്തിൽനിന്നു മാറി ചിന്തിച്ച് ഈ വിഭാഗത്തിൽ പ്പെടുന്നവർക്കു മികച്ച സാധ്യതകൾ ലഭ്യമാക്കൽ തുടങ്ങിയവയാണ് പ്രിസം പദ്ധതിയിലൂടെ അക്കാദമി ലക്ഷ്യമിടുന്നത്.

NO COMMENTS