വേങ്ങരയിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം സുതാര്യമായല്ല നടന്നതെന്ന് യൂത്ത് ലീഗ്

166

മലപ്പുറം: വേങ്ങരയിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം സുതാര്യമായല്ല നടന്നതെന്ന് വിമര്‍ശനവുമായി യൂത്ത് ലീഗ്. വേങ്ങരയില്‍ വോട്ട് ചോര്‍ന്നത് അതീവ ഗൗരവതരമാണെന്നും, പാര്‍ട്ടി ഈ രീതിയില്‍ മുന്നോട്ടുപോയാല്‍ തിരുത്തേണ്ടി വരുമെന്നും യൂത്ത് ലീഗ് ചൂണ്ടിക്കാട്ടി. മുപ്പതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.എന്‍.എ. ഖാദര്‍ വിജയിക്കുമെന്നായിരുന്നു അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ഫലം വന്നപ്പോള്‍ ഭൂരിപക്ഷം 23,310ല്‍ ഒതുങ്ങി. ഇതാണ് യൂത്ത് ലീഗിനെ ചൊടിപ്പിച്ചത്. .

NO COMMENTS