സിനിമയില്‍ പാടാന്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയും യുട്യൂബര്‍ കൂടിയായ ജീമോന്‍ കല്ലുപുരയ്ക്കലാണ് (42) പിടിയിലായത്.
പെണ്‍കുട്ടി പാടുന്ന പാട്ടുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാക്കാം എന്ന് പറഞ്ഞാണ് ഇയാള്‍ അടുപ്പം സ്ഥാപിച്ചത്. ഇതിന്റെ മറവില്‍ വീഡിയോ ചിത്രീകരണ ത്തിനെന്നു പറഞ്ഞ് ചെറായിയില്‍ എത്തിച്ച ശേഷമാ യിരുന്നു പീഡനം. മുനമ്പത്തുള്ള റിസോര്‍ട്ടില്‍ വച്ചാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
164 വകുപ്പ് പ്രകാരം മാജിസ്‌ട്രേറ്റിന് മുമ്പാകെ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പ്രതിക്കെതിരെ മുന്‍പും നിരവധി ക്രിമിനല്‍ കേസു കള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
മുനമ്പ൦ പൊലിസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.