യൂ​സ​ഫ് പ​ത്താ​ൻ രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ൽ​ നി​ന്നും വി​ര​മി​ച്ചു.

48

വ​ഡോ​ദ​ര: ഇ​ന്ത്യ​ൻ ഓ​ൾ​റൗ​ണ്ട​ർ യൂ​സ​ഫ് പ​ത്താ​ൻ ആ​ഭ്യ​ന്ത​ര, രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ൽ​നി​ന്നും വി​ര​മി​ച്ചു. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് പ​ത്താ​ൻ വി​ര​മി​ക്ക​ൽ തീ​രു​മാ​നം അ​റി​യി​ച്ച​ത്.

ക്രി​ക്ക​റ്റി​ന്‍റെ എ​ല്ലാ ഫോ​ർ​മാ​റ്റു​ക​ളി​ൽ​നി​ന്നും വി​ര​മി​ക്കു​ക​യാ​ണെ​ന്ന് പ​ത്താ​ൻ അ​റി​യി​ച്ചു.

57 ഏ​ക​ദി​ന​ങ്ങ​ളി​ൽ ഇ​ന്ത്യ​ൻ കു​പ്പാ​യ​മ​ണി​ഞ്ഞ പ​ത്താ​ൻ 113.60 സ്ട്രൈ​ക് റേ​റ്റി​ൽ 810 റ​ൺ​സ് നേ​ടി. ര​ണ്ട് സെ​ഞ്ചു​റി​ക​ളും മൂ​ന്ന് അ​ർ​ധ​സെ​ഞ്ചു​റി​ക​ളു​മാ​ണ് ഏ​ക​ദി​ന​ത്തി​ൽ പ​ത്താ​ന്‍റെ സ​മ്പാ​ദ്യം.

ട്വ​ന്‍റി 20 യി​ൽ 22 മ​ത്സ​ര​ങ്ങ​ളാ​ണ് ഇ​ന്ത്യ​ക്കാ​യി പ​ത്താ​ൻ ക​ളി​ച്ച​ത്. 146.58. സ്ട്രൈ​ക് റേ​റ്റി​ൽ 236 റ​ൺ​സ് സ്വ​ന്ത​മാ​ക്കി.

2007 ട്വ​ന്‍റി 20, 2011 ഏ​ക​ദി​ന ലോ​ക​ക​പ്പ് നേ​ടി​യ ടീ​മി​ൽ അം​ഗ​മാ​യി​രു​ന്നു.

NO COMMENTS