ഉത്രാടത്തിനും തിരുവോണത്തിനും സംസ്ഥാനത്തു ബവ്റിജസ് ഔട്ട്ലെറ്റ് വഴി മദ്യവില്‍പന അനുവദിക്കില്ലെന്നു യുവമോര്‍ച്ച

221

കോഴിക്കോട് • ഉത്രാടത്തിനും തിരുവോണത്തിനും സംസ്ഥാനത്തു ബവ്റിജസ് ഔട്ട്ലെറ്റ് വഴി മദ്യവില്‍പന അനുവദിക്കില്ലെന്നു യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് കെ.പി.പ്രകാശ് ബാബു അറിയിച്ചു. ഈ ദിവസങ്ങളില്‍ ബവ്റിജസ് ഔട്ട്ലെറ്റുകള്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഉപരോധിക്കും. സര്‍ക്കാര്‍ ഓഫിസുകളിലെ ഓണാഘോഷത്തിനു സര്‍ക്കാര്‍ നിയന്ത്രണം ഏര്‍‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച്‌ ഈ മാസം അഞ്ച് മുതല്‍ 10വരെ സര്‍ക്കാര്‍ ഓഫിസുകള്‍ക്കു മുന്നില്‍ നിലവിളക്ക് കത്തിച്ച്‌ അത്തപ്പൂക്കളമിടുമെന്നും പ്രകാശ് ബാബു അറിയിച്ചു.

NO COMMENTS

LEAVE A REPLY