തിരുവനന്തപുരം : ഷൊർണ്ണർ എം.എല്‍.എ പി.കെ ശശി യുടെ പീഢന ആരോപണത്തിൽ പാർട്ടി സെക്രട്ടറിയുടെ സ്വരം പാർട്ടി കോടതിയുടെതാണെന്ന് യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ആര്‍.എസ് രാജിവ് രാജീവ്. ഇത് കേരളത്തിൽ വിലപ്പോകില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ത്രി സുരക്ഷ ഉറപ്പാക്കും എന്ന് പറയുന്ന സർക്കാരിന്റെ എം.എല്‍.എ തന്നെ അതേ പാർട്ടി യുവജന നേതാവിനെ പീഡിപ്പിക്കുമ്പോൾ എന്ത് പരിരക്ഷരാണ് ജനങ്ങൾ പ്രതിക്ഷിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു. പരാതി അട്ടിമറിക്കാനുള്ള ശ്രമമാണ് പാർട്ടി നടത്തുന്നത്. എം.എല്‍.എ യ്ക്കെതിരെ കേസ് എടുക്കുന്നതിനോടൊപ്പം, പരാതി ബോധപൂർവ്വം ഒളിപ്പിച്ച സി.പി.എം കേന്ദ്ര സംസ്ഥാന നേതാക്കൾക്കെതിരെയും നിയമ നടപടി സ്വീകരിക്കണം.
സ്വന്തം പാർട്ടി പ്രവർത്തയ്ക്ക് പീഢനം ഉണ്ടായിട്ടും പാർട്ടിയ്ക്ക് വേണ്ടി വേട്ടക്കാർക്ക് വേണ്ടി സംസാരിക്കുന്ന വനിതാ കമ്മീഷൻ കേരളത്തിന് അപമാനമാണ്. പി.കെ ശശി രാജിവയ്ക്കുവരെ സമര നിയമ പോരാട്ടവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു ആയുർവേദ കോളേജിൽ നിന്നും ആരംഭിച്ച മാർച്ച് സെക്രട്ടറിയേറ്റിന് മുന്നിൽ പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു തുടർന്ന് യുവമോർച്ച പ്രവർത്തകർ എംഎൽഎ പി.കെ ശശിയുടെ കോലം കത്തിച്ചു.