സ്വാശ്രയ പ്രശ്നത്തില്‍ യുവമോര്‍ച്ച കൊച്ചിയില്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

189

കൊച്ചി• സ്വാശ്രയ പ്രശ്നത്തില്‍ യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ കൊച്ചിയില്‍ സംഘര്‍ഷം. മാര്‍ച്ച്‌ പൊലീസ് ബാരിക്കേഡ് വച്ചു തടഞ്ഞു. ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ചപ്പോള്‍ ജലപീരങ്കി പ്രയോഗിച്ചു. അഞ്ചോ ആറോ വട്ടം ബാരിക്കേഡ് മറിച്ചിട്ടു. തള്ളിക്കയറാന്‍ ശ്രമിച്ച രണ്ടുപേരെ പൊലീസ് അടിച്ചു.കല്ലേറുണ്ടായപ്പോള്‍ ബാരിക്കേഡിന് ഇപ്പുറമെത്തി പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. ചിതറിയോടിയ പ്രവര്‍ത്തകര്‍ തിരിച്ചെത്തി റോഡില്‍ കുത്തിയിരുന്നു. പിന്നെ പിരിഞ്ഞുപോയി.

NO COMMENTS

LEAVE A REPLY