യുവമോര്‍ച്ച സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം : നിരവധി പേര്‍ക്ക് പരിക്ക് ; രണ്ടുപേരുടെ നില ഗുരുതരം

158

തിരുവനന്തപുരം : മന്ത്രി തോമസ്ചാണ്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് നടത്തിയ ലാത്തിചാര്‍ജിലും ജലപീരങ്കിപ്രയോഗത്തിലും പാറശ്ശാല മണ്ഡലം ജനറല്‍ സെക്രട്ടറി വിപിന്‍, സജി മണിനാട് എന്നിവര്‍ക്ക് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു. ജില്ലാ കമ്മറ്റി മെമ്പര്‍ സുമി പ്രശാന്തിനും ജലപീരങ്കി പ്രയോഗത്തില്‍ പരിക്കേറ്റു. ഇവര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

NO COMMENTS