ഇടുക്കി: മാരക മയക്കുമരുന്നായ എംഡിഎംഎ യുവതീ യുവാക്ക ളില്‍ നിന്ന് പിടികൂടി.
പരുന്തുംപാറ വിനോദ സഞ്ചാര കേന്ദ്രത്തിലെത്തി ഇവര്‍ കുമിളിയില്‍ ലോഡ്ജില്‍ മുറിയെടുത്ത് താമസിക്കുകയായിരുന്നു. ലോഡ്ജില്‍ നടത്തിയ പരിശോധനയില്‍ ഇവരില്‍നിന്ന് 0.06 ഗ്രാം എം ഡി എം എ ആണ് കണ്ടെടുത്തത്.
കൊടുങ്ങല്ലൂര്‍ സ്വദേശിനി സാന്ദ്ര(20), ഇടുക്കി മുറിഞ്ഞപുഴ സ്വദേശി ഷെബിന്‍ മാത്യു(34) എന്നിവരാണ് പിടിയിലായത്.
രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയി ലായിരുന്നു വണ്ടിപ്പെരിയാര്‍ എക്സൈസ് ഇരുവരെയും പിടികൂടിയത്.
കുമളി ടൗണിലെ ഹൈറേഞ്ച് റസിഡന്‍സിയില്‍ ബുധനാഴ്ച രാത്രിയാണ് ഇരുവരും താമസിക്കാനെ ത്തിയത്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു അന്വേ ഷണ സംഘത്തിന്റെ പരിശോധന.
പാരാമെഡിക്കല്‍ കോഴ്സ് പൂര്‍ത്തിയാക്കിയ സാന്ദ്ര ഇന്‍സ്റ്റാഗ്രാം വഴിയാണ് ഷെബിനുമായി സൗഹൃദത്തി ലായത്. തേക്കടിയില്‍ ചെറുകിട റിസോര്‍ട്ട് നടത്തുക യാണ് ഷെബിന്‍. ഗുജറാത്തിലുള്ള ബന്ധുവാണ് ലഹരിമരുന്ന് നല്‍കിയതെന്നാണ് സാന്ദ്ര എക്സൈസ് സംഘത്തോട് പറഞ്ഞത്.
പീരുമേട് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.