യുവരാജ് സിംഗ് വസ്ത്ര വ്യവസായത്തിലേക്ക്

228

ന്യൂഡല്‍ഹി: ക്രിക്കറ്റ് താരം യുവരാജ് സിംഗ് വസ്ത്ര വ്യവസായത്തിലേക്ക്. പുതിയ ബ്രാന്‍ഡുമായാണ് യുവി ബിസിനസിലേക്ക് ചുവടുവെയ്ക്കുന്നത്. യൂവീകാന്‍ (YWC) എന്നാണ് ബ്രാന്‍ഡിന്റെ പേര്. യൂവീകാന്‍ വെന്‍ച്വഴ്സ് എന്ന കമ്ബനിയുടെ കീഴിലായിരിക്കും ഇത് പ്രവര്‍ത്തിക്കുക.ബിസിനസിലൂടെ ലഭിക്കുന്ന വരുമാനം മുഴുവന്‍ ക്യാന്‍സര്‍ രോഗികളുടെ ഉന്നമനത്തിനായി ഉപയോഗിക്കാനാണ് താരത്തിന്റെ തീരുമാനം. ശനിയാഴ്ച നടന്ന ലോഞ്ചിംഗ് ചടങ്ങില്‍ ക്രിക്കറ്റ്, സിനിമ രംഗത്തെ നിരവധി പേര്‍ പങ്കെടുത്തുപ്രമുഖ ഫാഷന്‍ ഡിസൈനര്‍മാരായ ശന്തനു, നിഖില്‍ എന്നിവരായിരിക്കും യുവിയുടെ ബ്രാന്‍ഡിന് വേണ്ടി വസ്ത്രങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നത്. മൂന്ന് വര്‍ഷത്തിനുള്ളില്‍ 100 കോടി രൂപയുടെ വിറ്റുവരവാണ് കമ്ബനി ലക്ഷ്യമിടുന്നത്.

NO COMMENTS

LEAVE A REPLY