സക്കീര്‍ ഹുസൈന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

173

കൊച്ചി: വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി സിപിഎം കളമശ്ശേരി മുന്‍ ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയത്. സക്കീര്‍ ഹുസൈന് ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. സക്കീര്‍ ഹുസൈനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന സര്‍ക്കാരിന്റെ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.
ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ സക്കീര്‍ ഹുസൈന്റെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും. ഇയാള്‍ എറണാകുളം ജില്ലയില്‍ത്തന്നെയുണ്ടെന്നാണ് സൂചന. എപ്പോള്‍ വേണമെങ്കിലും കോടതിയില്‍ ഹാജരാകാന്‍ തയ്യാറാണെന്ന് സക്കീര്‍ ഹുസൈന്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു. പോലീസിനു മുന്നില്‍ കീഴടങ്ങാന്‍ സാധ്യതയുണ്ടെന്നും സൂചനയുണ്ട്.

NO COMMENTS

LEAVE A REPLY