ന്യൂഡല്‍ഹി• വിദേശപണം നേരിട്ടു സ്വീകരിക്കുന്നതിനു മുസ്ലിം പണ്ഡിതന്‍ സക്കീര്‍ നായിക്കിന്റെ സന്നദ്ധ സംഘടനയായ ഇസ്ലാമിക് റിസര്‍ച് ഫൗണ്ടേഷനു വിലക്ക്. മുന്‍കൂര്‍ അനുമതിയില്ലാതെ മുംബൈ ആസ്ഥാനമായ സംഘടനയ്ക്കു പണം നല്‍കാന്‍ പാടില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കു കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കി.വിദേശ സംഭാവന നിയന്ത്രണ നിയമം (എഫ്സിആര്‍എ) പ്രകാരം സംഘടന ചട്ടലംഘനം നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണു നടപടി. കഴിഞ്ഞ മാസം സംഘടനയുടെ എഫ്സിആര്‍എ ലൈസന്‍സ് പുതുക്കി നല്‍കിയതിന്റെ പേരില്‍ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുത്തിരുന്നു.