ദുബായ്: വിവാദ ഇസ്ലാമിക പ്രഭാഷകന്‍ സാക്കിര്‍ നായികിന്റെ ദുബായിലെ സ്വത്തിനെക്കുറിച്ചും കമ്ബനികളെക്കുറിച്ചും അന്വേഷണം നടത്തുന്നു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് അന്വേഷണം നടത്തുന്നത്. തിങ്കളാഴ്ച ഇത് സംബന്ധിച്ച കത്ത് ദുബായ് അധികൃതര്‍ക്ക് നല്‍കി. ഇത്തരത്തില്‍ ഒരു നീക്കം കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് നടക്കുന്ന കേസന്വേഷണത്തിന്റെ ഭാഗമായാണ്. യുവാക്കളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിപ്പിക്കുന്നുവെന്ന് ആരോപിച്ച് ദേശീയ അന്വേഷണ സംഘം സാക്കിര്‍ നായികിനെതിരെ കേസ് എടുത്തിരുന്നു.
ഇതിന്റെ ഭാഗമായാണ് അദ്ദേഹത്തിന്റെ സാമ്ബത്തിക ഇടപാടുകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്. സമന്‍സുകള്‍ അയച്ചിട്ടും അന്വേഷണത്തിന് ഹാജരാകാത്തതിനെതുടര്‍ന്ന് സാകിര്‍ നായികിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസും പുറപ്പെടുവിച്ചിരുന്നു.