ന്യൂഡല്‍ഹി: മുസ്ലീം പ്രഭാഷകന്‍ സക്കീര്‍ നായിക്കിനെതിരെയുളള കുറ്റപത്രം ഈ ആഴ്ച്ച എന്‍ഐഎ സമര്‍പ്പിക്കും. ഇതിനായുളള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായതായി എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ പ്രേരിപ്പിച്ചു, അക്രമത്തെ പ്രോത്സാഹിപ്പിച്ചു, അനധികൃത പണമിടപാട് നടത്തി തുടങ്ങിയ കുറ്റങ്ങളാണ് സക്കീര്‍ നായിക്കിനെതിരെ ചുമത്തിയിരിക്കുന്നത്.