സക്കീര്‍ നായിക്കിനെതിരെയായ റെഡ് കോര്‍ണര്‍ നോട്ടീസ് ഇന്റര്‍പോള്‍ റദ്ദാക്കി. സക്കീര്‍ നായിക്കിന്റെ എല്ലാ രേഖകളും ഡീലിറ്റ് ചെയ്തു. ഒക്ടോബര്‍ 24 നു നടന്ന 102 ാമത് ഇന്റര്‍പോള്‍ കമ്മീഷനാണ് സുപ്രധാന തീരുമാനം സ്വീകരിച്ചത്. വിവരങ്ങള്‍ ഡാറ്റാ ബേസില്‍ നിന്ന് നീക്കിയത് നവംബര്‍ 9 നാണ്. 2017 ഡിസംബര്‍ 11 ന് നായിക്കിന്റെ ലണ്ടനിലെ അഭിഭാഷകനായ കോര്‍കര്‍ ബിന്നിങ്ങിനെ ഇന്റര്‍പോള്‍ ഇക്കാര്യം അറിയിച്ചു. അന്തര്‍ദേശീയ താല്‍പര്യം ഇല്ലാത്ത വിഷയം, തെളിവുകളുടെ അഭാവം ഇവ കാരണമാണ് നടപടിയെന്നും അധികൃതര്‍ വ്യക്തമാക്കി. ഇന്റര്‍പോളിന്റെ നിയമങ്ങളുമായി ഇന്ത്യന്‍ എന്‍സിബിയില്‍ നിന്നുള്ള അപേക്ഷ പൊരുത്തപ്പെടുന്നില്ല. അതിനാല്‍ റെഡ് കോര്‍ണര്‍ നോട്ടസിനു വേണ്ടിയുള്ള അപേക്ഷ തള്ളിയെന്നും അധികൃതര്‍ അറിയിച്ചു.