സാക്കിര്‍ നായിക്കിനെ ഇന്ത്യയിലേക്ക് തിരിച്ചയക്കില്ലെന്ന് മലേഷ്യ

244

ന്യൂഡല്‍ഹി : വിവാദ സലഫി പ്രചാരകന്‍ സാക്കിര്‍ നായിക്കിനെ ഇന്ത്യയിലേക്ക് തിരിച്ചയക്കില്ലെന്ന് മലേഷ്യ. സ്ഥിരതാമസമാക്കിയതിനാല്‍ അദ്ദേഹത്തെ ഇന്ത്യയിലേക്ക് തിരിച്ചയക്കാനാകില്ലെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ് പറഞ്ഞു. സാക്കിര്‍ നായിക്കിനെ ഇന്ത്യയിലേക്ക് നാടുകടത്താന്‍ മലേഷ്യന്‍ സര്‍ക്കാര്‍ നടപടിയെടുത്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ നിന്ന് രക്ഷതേടിയാണ് സാക്കിര്‍ നായിക്ക് മലേഷ്യയില്‍ അഭയം തേടിയത്. 2016 ജൂലൈയിലാണ് സാക്കിര്‍ ഇന്ത്യ വിട്ടത്. സാക്കിര്‍ നായിക് മലേഷ്യയില്‍ ഉണ്ടെന്ന വിവരം ലഭിച്ചതിന് പിന്നാലെ അദ്ദേഹത്തെ വിട്ടുകിട്ടാന്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം നീക്കം തുടങ്ങിയിരുന്നു.
സാക്കിര്‍ നായിക്കിന്റെ ചില മതപ്രഭാഷണങ്ങള്‍ ആളുകളെ തീവ്രവാദത്തിലേക്ക് നയിച്ചുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് അദ്ദേഹത്തിന് എതിരെ ഇന്ത്യയില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.

NO COMMENTS