വെല്ലിംഗ്ടണ്‍: ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.ഇന്ത്യ മൂന്നു മാറ്റങ്ങളുമായാണ് കളത്തിലിറങ്ങുന്നത്. കഴിഞ്ഞ മത്സരത്തില്‍ പുറത്തിരുന്ന മുഹമ്മദ് ഷമിയും പരിക്കേറ്റ് വിശ്രമത്തിലായിരുന്ന മുന്‍ ക്യാപ്റ്റന്‍ എം.എസ് ധോണിയും തിരിച്ചെത്തി. മൂന്നാം മാറ്റമായി വിജയ് ശങ്കറും ടീമിലെത്തിയിട്ടുണ്ട്. ഖലീല്‍, കുല്‍ദീപ്, കാര്‍ത്തിക് എന്നിവരെയാണ് ഒഴിവാക്കിയത്. ന്യൂസിലന്‍ഡ് ടീമിലും ഒരു മാറ്റമുണ്ട്. ഗുപ്ടിലിനു പകരക്കാരനായി മണ്‍റോ എത്തി.